മലാല ആരാണു നീ....?
പാകിസ്താന്റെ മണ്ണിൽ നീ
ധീരയായി പോരാടി
ആരാണു നീ....?
എന്താണു നിൻ ജീവിതം ..?
പാവങ്ങളാം ബാലികമാരുടെ
സ്വാതന്ത്ര്യത്തിനായ് പോരാടുകയും
വെടിയുണ്ടകൾ സന്തോഷത്തോടെ
സ്വീകരിക്കുകയും ചെയ്യുന്ന മലാലാ
ആരാണു നീ...?
എനിക്കറിയാം നീ ആരാണെന്ന് ..
നീയൊരു മാലാഖ...
നജ നൌഫ
6 ബി
ഗവ: മോഡൽ യു. പി. സ്കൂൾ
അഞ്ചച്ചവിടി
കൊച്ചുകുട്ടിയുടെ കൊച്ചുകവിത ഉഗ്രനായിട്ടുണ്ട്.
ReplyDeleteഇനിയും പോരട്ടെ ഉഗ്രോഗ്രൻ കവിതകൾ
>>>വെടിയുണ്ടകൾ സന്തോഷത്തോടെ
ReplyDeleteസ്വീകരിക്കുകയും ചെയ്യുന്ന മലാലാ<<<
ശ്ശി കടന്നു പോയി ... :)
കവിത മൊത്തത്തില്‍ ഒരു ആശയം നല്‍കുന്നു .. അഭിനന്ദനങ്ങള്‍ ...
ചുറ്റുപാടുകളില്‍ കണ്ണുകള്‍ പായിക്കുകയും അകക്കണ്ണ് കളില്‍ അവയെ വായിക്കുകയും ചെയ്യുക .. എഴുത്തില്‍ അവ വായിക്കാന്‍ എത്താം ഇന്ഷാ അല്ലാഹ് ...
നല്ല കവിത - ഇനിയും എഴുതണേ.... ഞങ്ങളൊക്കെ വായിക്കാൻ വരും...
ReplyDelete