Tuesday, February 5, 2013

നല്ല പജ്ജ് / തനി നാടൻ കഥ / ദിയ

തനി നാടൻ ഭാഷയിൽ ഒരു കഥയെഴുതാനാണ് ഇന്നലെ ടീച്ചർ ആവശ്യപ്പെട്ടത്. നാടനെങ്കിൽ നാടൻ, ഒരു കഥയങ്ങെഴുതി. വായിച്ച് അഭിപ്രായം പറയണേ... എന്ന് ദിയ  




പണ്ട് പണ്ട് ഒരൊട്ത്ത് ഒര് പജ്ജ് പാർത്തീനിം. 
അതൊരു നല്ല പജ്ജെയിനീം. 
അയ്നെ പോറ്റീരുന്നത് നീലിക്കുട്ടിയെയ്നി. 
ഒരീസം നീലി പജ്ജിനോട് പറഞ്ഞു, 
“ഞ്ചെ പൊന്നര പജ്ജെ.. ഇച്ച് അന്നെ പെര്ത്തിസ്ടാ.. ഇജ്ജെയ് പാലു തരും,
 പക്കെ അന്റെ ഒരു കാര്യം മാത്രെ ഇച്ച് ഈറയുള്ളൂ. അതെന്താന്ന് അനക്കറ്യോ? 
അത് ഇച്ച് മാത്രേ അറ്യൊള്ളൂ, 
അത് ഞാനനക്ക് പറഞ്ഞ് തരാ. 
ഇജ്ജ് എടക്കെടക്ക് ചാണകം ഇടുന്നത് ഇച്ചിസ്ടല്ല. അതൊക്കെ പോട്ടെ, 
പിന്നെന്തൊക്കെ അന്റെ ബർത്താനം? 
അപ്പൊ പജ്ജ് പറഞ്ഞു, മലയാളം തന്നെ. 
ഇംഗ്ലീസൊന്നും ഇച്ചറീല. 
അപ്പൊ നീലി ചോയ്ച്ചു, 
അല്ല പജ്ജെ അന്റെ നെറം എന്താ, 
കർപ്പ്മ്മെ ബെളുപ്പൊ അതൊ ബെൾപ്പ്മ്മെ കർപ്പൊ? 
ഇഞ്ചെ നെറം ബെൾപ്പ്മ്മെ കർപ്പെന്നെ. പജ്ജ് പറഞ്ഞു. അപ്പൊ നീലി ചോയ്ച്ചു 
അല്ല പജ്ജെ സമയെത്രായി? 
പജ്ജ് പറഞ്ഞു: ഇച്ചറീല ജ്ജെന്നെ നോക്കിക്കോ.. 
അപ്പൊ നീലി സമയം നോക്കീട്ട് പറഞ്ഞു, 
മ്മേ മണി ഏയായി ഞാനങ്ങട്ട് ഔത്ത്ക്ക് കയറട്ടെട്ടൊ പജ്ജെ .. 
റ്റാ റ്റാ ബൈ ബൈ.... കുട്നൈറ്റ്...

ദിയ

ബി 
ജി.എം.യു.പി സ്കൂൾ 
അഞ്ച്ച്ചവിടി

18 comments:

  1. അജ്ജെടാ.............ന്നാലും ന്റെ പജ്ജെ..........:)

    ReplyDelete
  2. onnum manassilaayilla.. translation to green Malayalam please... :)

    ReplyDelete
  3. പജ്ജിന്റെ നെജ്ജ് കജ്ജിമ്മലായി...
    അജ്ജടാ ആകെ കൊയകൊയ!

    ദിയമോളേ കഥയായില്ലെങ്കിലും ഇഷ്ടമായി ട്ടോ... ഞ്ഞും എയ്തണട്ടാ! :)
    -
    വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയില്ലെങ്കിൽ ഞ്ഞി ഞാൻ കമന്റൂലാ

    ReplyDelete
  4. ഇജ്ജി ബല്ലാത്ത ഒരു പജ്ജാണ് അല്ലോ പജ്ജെ :)

    ReplyDelete
  5. പജ്ജിന്റെ കതെ പെരുത്ത് പിടിച്ചു .. നീം എഴുതണം ട്ടോ .. ആശംസകള്‍

    ReplyDelete
  6. അജ്ജിമ്മാന്റെ കജ്ജിനു ബെജ്ജാഞ്ഞിട്ടു പജ്ജിന്റെ നെജ്ജോണ്ട് ഉജ്ജലോട് ഉജ്ജല്..

    ReplyDelete
  7. ഈ പജ്ജിന്റെ കഥ ഇച്ചും പെരുത്ത് ഇഷ്ട്ടായിക്ക്ണ്...ന്നാലും ഇജ്ജീ പജ്ജിന്റെ കഥ ഒന്ന് മുയുവനായി പറഞ്ഞു തന്നില്ല ഇച്ച് ...ഇനി ഇജ്ജു ഇതിന്റെ ഒരു രണ്ടാം വാഗോം എയിതണം ട്ടോ....

    ReplyDelete
  8. അഞ്ചിയെ ചാണകം മാണ്ടീ ര്‍ന്നില്ല ഞമ്മക്ക് വളം ന്നു പറഞ്ഞാല്‍ പോരെ

    ReplyDelete
  9. അന്റെ പജ്ജ്ന്റെ കത മ്മക്ക് നല്ലിസ്ടായിക്കുണു ട്ടോ ദിയക്കുട്ട്യേ.
    അന്റെ നാട ബാശ നല്ലൂം നന്നായിക്കുണു.
    ന്നാലും അണക്ക് കൊറച്ചുംകൂടി വെല്തായിട്ട് പറയാര്ന്നു.
    കൊയപ്പല്ല്യാ,കൊരച്ചേ ള്ളൂ ങ്കിലും രസായിക്ക്ണു.
    ആശംസോള്.

    ReplyDelete
  10. നല്ല ബർത്താണം... പെരുത്ത് ഇസ്റ്റായി ... :)

    ReplyDelete
  11. ഞങ്ങ കൊച്ചീക്കാരെ എടങ്ങെറാക്കല്ലേ

    ReplyDelete
  12. ഈ പജ്ജിന്റെ കത ഞമ്മക്ക് പെരുത്തിസ്ടായീക്ക്ണ്... ഒരു പജ്ജിനെ ങ്ങട് ബാങ്ങ്യാലോ ന്നാ ആലോസന!

    ReplyDelete
  13. പെരുത്തിഷ്ടായി

    ReplyDelete
  14. ഇച്ച് ബെജ്ജ റബ്ബേ... ഇമ്മാതിര്യൊരു പജ്ജിനെ ഞമ്മളട്ത്ത കാലത്തൊന്നും കണ്ടിട്ടീല്ല.. അലാക്കിന്റെ പുള്ളിപ്പജ്ജ് .. ഇജ്ജ് ഉസാറാക്കി എയ്തീട്ടോ ... അനക്ക് തെരാന്‍ ന്റെ കജ്ജില് ഒന്നൂല്ല... ഇഞ്ഞിപ്പറീണെ ഒര് ബര്‍ത്താനം മാത്തരം...
    'അജ്ജപ്പന്റെ പജ്ജിന്റെ നെജ്ജ് കജ്ജിമ്മേലായിട്ട് കെഗ്ഗീട്ടും കെഗ്ഗീട്ടും പോണില്ലാ ...'

    ReplyDelete
  15. പജ്ജിന്റെ കഥ കൊള്ളാലോ.....

    ReplyDelete