Friday, April 5, 2013

അക്ഷര ദീപം / കവിത / നജ




അക്ഷരങ്ങളുടെ അലകളിൽ 
കുഞ്ഞുമീൻ പോൽ നീന്തിത്തുടിക്കും 
സാക്ഷരതൻ ഉമ്മൂമ്മ! 
പ്രായമാം മുൾചെടികളെ 
വിദ്യയെന്ന ആയുധം കൊണ്ട് വെട്ടിത്തെളിയിച്ച് 
മാലോകർക്ക് മാതൃകയായി 
ഈ അയിഷുമ്മ. 
കമ്പ്യൂട്ടറെന്ന അത്ഭുത വസ്തുവിനെ
സ്വന്തം കൈവെള്ളയിലൊതുക്കി 
ജീവിതത്തെ മാറ്റി മറിച്ചു 
ഈ പൊന്നുമ്മുമ്മ 
അണയാത്ത വഴിവിളക്കായി..... 
ഒരു അസാധാരണ ദീപമായി.... 
ജ്വലിക്കട്ടെ ഈ ഉമ്മുമ്മ...! 


നജ നൌഫ ടി.ടി 

6 ബി. 
ജി.എം.യു.പി സ്കൂൾ 
അഞ്ചച്ചവിടി.

7 comments:

  1. കൊച്ചുകുട്ടിയുടെ കുഞ്ഞുകവിത ഉഷാർ

    ReplyDelete
  2. ഈ കൊച്ചു കുട്ടിയുടെ ഭാവനയിൽ ഇനിയും ഒരുപാട് കവിതകള വിരിയട്ടെ
    ആശംസകൾ
    http://rakponnus.blogspot.ae/2013/04/blog-post.html

    ReplyDelete
  3. http://najdiya.blogspot.in/2013/04/blog-post.htmlമനോഹരം
    അഭിനന്ദങ്ങൾ കുട്ടി
    http://velliricapattanam.blogspot.in/2013/03/blog-post.html

    ReplyDelete
  4. "ഒരു അസാധാരണ ദീപമായി....
    ജ്വലിക്കട്ടെ ഈ ഉമ്മുമ്മ...! "

    ReplyDelete
  5. കുഞ്ഞി മോളുടെ കവിത മനോഹരം
    ഉമ്മൂമ്മയ്ക്കു ആദരാഞ്ജലികൾ

    ReplyDelete
  6. കുഞ്ഞു കവിത ഇഷ്ടായിട്ടോ...

    ReplyDelete