Friday, March 22, 2013

വരണ്ട കാഴ്ചകൾ / കവിത / നജ



എന്നും കത്തിജ്വലിക്കും 
സൂര്യനിൽ നിന്ന് ഭൂമിതൻ മാറിലെത്തുന്നു 
കൊടും ചൂടിൻ രശ്മികൾ 
എങ്ങും കരിഞ്ഞുണങ്ങന്നു 
നെല്ലിൻ വയലുകൾ 
ഒഴുകിടുന്നരുവികളും കിണറുകളും 
വറ്റി വരളുന്നു 
ഈ കൊടും വേനലിൽ 
വിണ്ടുകീറുന്ന വയലേലകളും
ദാഹനീരിനായ് കേഴും ജീവ ജന്തുക്കളും 
എല്ലാം എല്ലാം നമുക്കൊരു 
വരണ്ട കാഴ്ചകൾ....

നജ. ടി ടി 
6 ബി 
ജി.എം.യു.പി.എസ് 
അഞ്ചച്ചവിടി 

എന്റെ ദുഖം / കവിത / ദിയ



മഴയേ.... മഴയേ...... 
കൊതിപ്പിച്ചെന്നെ 
ധൃതിയിൽ പോകുന്നതെങ്ങോട്ടാ...? 
മേഘം കറുത്തിട്ടൂം 
കാറ്റ് വീശീട്ടൂം 
മിന്നൽ വന്നിട്ടൂം 
മഴയെ കാണാനില്ലല്ലോ... 
സൂര്യനെ തടഞ്ഞ് താളത്തിൽ മേളത്തിൽ 
നീ വരുമോ...? 
ഇടവപ്പാതി വന്നിട്ടൂം 
പെയ്യാൻ മറന്നതെന്തേ കാർമേഘമേ....? 
വറ്റികിടക്കും പുഴ കാണാനൊ 
വരണ്ട കൃഷികൾ കണാനൊ 
നീ പെയ്യാൻ മടിച്ചത്...? 

ദിയ ടി.ടി 
3 ബി, 
ജി.എം.യു.പി.എസ്. 
അഞ്ചച്ചവിടി

Wednesday, March 20, 2013

പേന / കുട്ടിക്കവിത / ദിയ



ഏതു ഭാഷയും എനിക്കറിയാം
 പലപല നിറങ്ങളിൽ ഞാനുണ്ടേ 
ഏതു തരത്തിലും ഞാനുണ്ടേ 
കൈയക്ഷരത്തിൽ ഞാൻ കേമൻ 
ഞാനും നിങ്ങളെ പോലെയാണേ. 
എന്നുടെ ആയുസും തീരുന്നല്ലോ 
എന്നുടെ ആയുസ് തീർന്നാലോ 
നിങ്ങൾ എന്നോട് പിണങ്ങിടല്ലെ 
ഞാനൊരു പാവം പേനയാണേ..