Friday, March 22, 2013

എന്റെ ദുഖം / കവിത / ദിയ



മഴയേ.... മഴയേ...... 
കൊതിപ്പിച്ചെന്നെ 
ധൃതിയിൽ പോകുന്നതെങ്ങോട്ടാ...? 
മേഘം കറുത്തിട്ടൂം 
കാറ്റ് വീശീട്ടൂം 
മിന്നൽ വന്നിട്ടൂം 
മഴയെ കാണാനില്ലല്ലോ... 
സൂര്യനെ തടഞ്ഞ് താളത്തിൽ മേളത്തിൽ 
നീ വരുമോ...? 
ഇടവപ്പാതി വന്നിട്ടൂം 
പെയ്യാൻ മറന്നതെന്തേ കാർമേഘമേ....? 
വറ്റികിടക്കും പുഴ കാണാനൊ 
വരണ്ട കൃഷികൾ കണാനൊ 
നീ പെയ്യാൻ മടിച്ചത്...? 

ദിയ ടി.ടി 
3 ബി, 
ജി.എം.യു.പി.എസ്. 
അഞ്ചച്ചവിടി

4 comments:

  1. കൊള്ളാം ,,മിടുക്കി ,,ഇങ്ങനെ അങ്ങ് പോകട്ടെ ,,മഴ താനേ പെയ്യും ..:)

    ReplyDelete

  2. പൈതങ്ങളെ പിച്ചി ചീന്തികൊണ്ട്
    ഭൂമിയിലൂടെ നടക്കുന്ന മനുഷ്യരെ
    കാണുമ്പോൾ മേഘ ഹൃദയത്തിൽ
    ദുഃഖ മില്ല പിന്നെ എങ്ങനെ കരയും .... ?

    ReplyDelete
  3. ആശംസകൾ മോളേ

    ReplyDelete