Wednesday, March 20, 2013

പേന / കുട്ടിക്കവിത / ദിയ



ഏതു ഭാഷയും എനിക്കറിയാം
 പലപല നിറങ്ങളിൽ ഞാനുണ്ടേ 
ഏതു തരത്തിലും ഞാനുണ്ടേ 
കൈയക്ഷരത്തിൽ ഞാൻ കേമൻ 
ഞാനും നിങ്ങളെ പോലെയാണേ. 
എന്നുടെ ആയുസും തീരുന്നല്ലോ 
എന്നുടെ ആയുസ് തീർന്നാലോ 
നിങ്ങൾ എന്നോട് പിണങ്ങിടല്ലെ 
ഞാനൊരു പാവം പേനയാണേ..

4 comments:

  1. പേനകള്‍ക്കും വരും വംശനാശം. ഇപ്പൊ എല്ലാം ഡിജിറ്റല്‍ യുഗമല്ലേ...

    ReplyDelete
  2. Penkalkk varum ennalla vannu kazinju.

    ReplyDelete
  3. ബാലസാഹിത്യമാണുദ്ദേശിക്കുന്നതെങ്കില്‍ കുറച്ചുകൂടി കുട്ടികള്‍ക്കിഷ്ടപ്പെടുന്ന താളത്തില്‍ വാക്കുകള്‍ മാറ്റിയൊന്ന് പരീക്ഷിച്ചു നോക്കൂ. അല്പം കുസൃതിയും തമാശയും ചേര്‍ക്കാനാവുമെങ്കില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടും. വരികള്‍ ഇതിലും കൂട്ടരുത്... സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കവിതകള്‍ കൂടുതല്‍ വായിക്കൂ. അപ്പോള്‍ പതിയെ ആ വഴിയിലെത്തും. ബാലസാഹിത്യം വളരെ സാധ്യതയുള്ള മേഖലയാണ്. പക്ഷെ ഇപ്പോള്‍ ആ രംഗത്ത് എഴുത്തുകാര്‍ കുറവാണ്. എഴുത്ത് തുടരട്ടെ. ആശംസകള്‍...

    ReplyDelete
  4. ഇന്ന് എഴുത്തുകാർ വരെ പേന എടുക്കുനില്ല എന്നാ കേട്ടത്

    ReplyDelete