Tuesday, July 16, 2013

ഇതു ഞങ്ങൾ വിനയപുരസ്സരം നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു.


കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംഘടിപ്പിച്ച അലിഫ് മെഗാ ക്വിസ്സിൽ മലപ്പുറം റവന്യൂ ജില്ലാ തലമത്സരത്തിൽ യു. പി. വിഭാഗത്തിൽ എനിക്കും വണ്ടൂർ സബ് ജില്ലാ തലത്തിൽ  സഹോദരി ദിയക്ക് എൽ.പി വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം എല്ലവരെയും അറിയിക്കുന്നു. എൽ.പി വിഭാഗത്തിനുള്ള മത്സരങ്ങൾ സബ് ജില്ലാ തലത്തിലും യു.പി വിഭാഗത്തിനുള്ള മത്സരങ്ങൾ ജില്ലാ തലത്തിലും അവസാനിക്കുന്നതുകൊണ്ട് തുടർന്ന് മത്സരിക്കാൻ സാധിക്കാത്തതിലുള്ള ഖേദവും ഇതോടൊപ്പം തന്നെ അറിയിക്കട്ടെ.

നജ നൌഫ ടി.ടി 
7 ബി
ദിയ ടി.ടി.
4 ബി 
ജി.എം.യു.പി സ്കൂൾ അഞ്ചച്ചവിടി 

Friday, April 5, 2013

അക്ഷര ദീപം / കവിത / നജ




അക്ഷരങ്ങളുടെ അലകളിൽ 
കുഞ്ഞുമീൻ പോൽ നീന്തിത്തുടിക്കും 
സാക്ഷരതൻ ഉമ്മൂമ്മ! 
പ്രായമാം മുൾചെടികളെ 
വിദ്യയെന്ന ആയുധം കൊണ്ട് വെട്ടിത്തെളിയിച്ച് 
മാലോകർക്ക് മാതൃകയായി 
ഈ അയിഷുമ്മ. 
കമ്പ്യൂട്ടറെന്ന അത്ഭുത വസ്തുവിനെ
സ്വന്തം കൈവെള്ളയിലൊതുക്കി 
ജീവിതത്തെ മാറ്റി മറിച്ചു 
ഈ പൊന്നുമ്മുമ്മ 
അണയാത്ത വഴിവിളക്കായി..... 
ഒരു അസാധാരണ ദീപമായി.... 
ജ്വലിക്കട്ടെ ഈ ഉമ്മുമ്മ...! 


നജ നൌഫ ടി.ടി 

6 ബി. 
ജി.എം.യു.പി സ്കൂൾ 
അഞ്ചച്ചവിടി.

Friday, March 22, 2013

വരണ്ട കാഴ്ചകൾ / കവിത / നജ



എന്നും കത്തിജ്വലിക്കും 
സൂര്യനിൽ നിന്ന് ഭൂമിതൻ മാറിലെത്തുന്നു 
കൊടും ചൂടിൻ രശ്മികൾ 
എങ്ങും കരിഞ്ഞുണങ്ങന്നു 
നെല്ലിൻ വയലുകൾ 
ഒഴുകിടുന്നരുവികളും കിണറുകളും 
വറ്റി വരളുന്നു 
ഈ കൊടും വേനലിൽ 
വിണ്ടുകീറുന്ന വയലേലകളും
ദാഹനീരിനായ് കേഴും ജീവ ജന്തുക്കളും 
എല്ലാം എല്ലാം നമുക്കൊരു 
വരണ്ട കാഴ്ചകൾ....

നജ. ടി ടി 
6 ബി 
ജി.എം.യു.പി.എസ് 
അഞ്ചച്ചവിടി 

എന്റെ ദുഖം / കവിത / ദിയ



മഴയേ.... മഴയേ...... 
കൊതിപ്പിച്ചെന്നെ 
ധൃതിയിൽ പോകുന്നതെങ്ങോട്ടാ...? 
മേഘം കറുത്തിട്ടൂം 
കാറ്റ് വീശീട്ടൂം 
മിന്നൽ വന്നിട്ടൂം 
മഴയെ കാണാനില്ലല്ലോ... 
സൂര്യനെ തടഞ്ഞ് താളത്തിൽ മേളത്തിൽ 
നീ വരുമോ...? 
ഇടവപ്പാതി വന്നിട്ടൂം 
പെയ്യാൻ മറന്നതെന്തേ കാർമേഘമേ....? 
വറ്റികിടക്കും പുഴ കാണാനൊ 
വരണ്ട കൃഷികൾ കണാനൊ 
നീ പെയ്യാൻ മടിച്ചത്...? 

ദിയ ടി.ടി 
3 ബി, 
ജി.എം.യു.പി.എസ്. 
അഞ്ചച്ചവിടി

Wednesday, March 20, 2013

പേന / കുട്ടിക്കവിത / ദിയ



ഏതു ഭാഷയും എനിക്കറിയാം
 പലപല നിറങ്ങളിൽ ഞാനുണ്ടേ 
ഏതു തരത്തിലും ഞാനുണ്ടേ 
കൈയക്ഷരത്തിൽ ഞാൻ കേമൻ 
ഞാനും നിങ്ങളെ പോലെയാണേ. 
എന്നുടെ ആയുസും തീരുന്നല്ലോ 
എന്നുടെ ആയുസ് തീർന്നാലോ 
നിങ്ങൾ എന്നോട് പിണങ്ങിടല്ലെ 
ഞാനൊരു പാവം പേനയാണേ..

Thursday, February 7, 2013

എന്റെ ഗ്രാമം / കുട്ടിക്കവിത


ഇത് രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ കസിൻ നേഹ എഴുതിയ ഒരു കുഞ്ഞുകവിത / ദിയ



പൂക്കൾ നിറഞ്ഞതാണെന്റെ ഗ്രാമം 
പുഴകൾ നിറഞ്ഞതാണെന്റെ ഗ്രാമം 
പൂമ്പാറ്റകൾ പാറും എന്റെ ഗ്രാമം 
എന്തു മനോഹരം എന്റെ ഗ്രാമം 
മഞ്ഞു പെയ്യുന്നോരെന്റെ ഗ്രാമം 
എന്തു മനോഹരം എന്റെ ഗ്രാമം



Tuesday, February 5, 2013

നല്ല പജ്ജ് / തനി നാടൻ കഥ / ദിയ

തനി നാടൻ ഭാഷയിൽ ഒരു കഥയെഴുതാനാണ് ഇന്നലെ ടീച്ചർ ആവശ്യപ്പെട്ടത്. നാടനെങ്കിൽ നാടൻ, ഒരു കഥയങ്ങെഴുതി. വായിച്ച് അഭിപ്രായം പറയണേ... എന്ന് ദിയ  




പണ്ട് പണ്ട് ഒരൊട്ത്ത് ഒര് പജ്ജ് പാർത്തീനിം. 
അതൊരു നല്ല പജ്ജെയിനീം. 
അയ്നെ പോറ്റീരുന്നത് നീലിക്കുട്ടിയെയ്നി. 
ഒരീസം നീലി പജ്ജിനോട് പറഞ്ഞു, 
“ഞ്ചെ പൊന്നര പജ്ജെ.. ഇച്ച് അന്നെ പെര്ത്തിസ്ടാ.. ഇജ്ജെയ് പാലു തരും,
 പക്കെ അന്റെ ഒരു കാര്യം മാത്രെ ഇച്ച് ഈറയുള്ളൂ. അതെന്താന്ന് അനക്കറ്യോ? 
അത് ഇച്ച് മാത്രേ അറ്യൊള്ളൂ, 
അത് ഞാനനക്ക് പറഞ്ഞ് തരാ. 
ഇജ്ജ് എടക്കെടക്ക് ചാണകം ഇടുന്നത് ഇച്ചിസ്ടല്ല. അതൊക്കെ പോട്ടെ, 
പിന്നെന്തൊക്കെ അന്റെ ബർത്താനം? 
അപ്പൊ പജ്ജ് പറഞ്ഞു, മലയാളം തന്നെ. 
ഇംഗ്ലീസൊന്നും ഇച്ചറീല. 
അപ്പൊ നീലി ചോയ്ച്ചു, 
അല്ല പജ്ജെ അന്റെ നെറം എന്താ, 
കർപ്പ്മ്മെ ബെളുപ്പൊ അതൊ ബെൾപ്പ്മ്മെ കർപ്പൊ? 
ഇഞ്ചെ നെറം ബെൾപ്പ്മ്മെ കർപ്പെന്നെ. പജ്ജ് പറഞ്ഞു. അപ്പൊ നീലി ചോയ്ച്ചു 
അല്ല പജ്ജെ സമയെത്രായി? 
പജ്ജ് പറഞ്ഞു: ഇച്ചറീല ജ്ജെന്നെ നോക്കിക്കോ.. 
അപ്പൊ നീലി സമയം നോക്കീട്ട് പറഞ്ഞു, 
മ്മേ മണി ഏയായി ഞാനങ്ങട്ട് ഔത്ത്ക്ക് കയറട്ടെട്ടൊ പജ്ജെ .. 
റ്റാ റ്റാ ബൈ ബൈ.... കുട്നൈറ്റ്...

ദിയ

ബി 
ജി.എം.യു.പി സ്കൂൾ 
അഞ്ച്ച്ചവിടി

Friday, February 1, 2013

ബുക്ക്...../ കുട്ടിക്കവിത



വായ്ക്കാൻ എന്നെ കിട്ടേണം
 പഠിക്കാൻ എന്നെ കിട്ടേണം  
ഞാനൊരു പാവം ബുക്കാണേ 
എന്നിൽ എല്ലാമുണ്ടല്ലോ ... 
എന്നിൽ നല്ലൊരു കഥയുണ്ടേ... 
എന്നിൽ നല്ലൊരു പാട്ടുണ്ടേ.. 
പൊട്ടിചിരിക്കാൻ ഞാൻ വേണം. 
ചിരിച്ചു നടക്കാം .. 
രസിച്ചു നടക്കാം 
ഞാനൊരു പാവം ബുക്കാണേ....

ദിയ ടി.ടി 
3 ബി. 
ജി.എം.യു.പി സ്കൂൾ 
അഞ്ചച്ചവിടി

Wednesday, January 30, 2013

മലാല ആരാണു നീ....?


പാകിസ്താന്റെ മണ്ണിൽ നീ
ധീരയായി പോരാടി 
ആരാണു നീ....? 
എന്താണു നിൻ ജീവിതം ..? 
പാവങ്ങളാം ബാലികമാരുടെ 
സ്വാതന്ത്ര്യത്തിനായ് പോരാടുകയും 
വെടിയുണ്ടകൾ സന്തോഷത്തോടെ
സ്വീകരിക്കുകയും ചെയ്യുന്ന മലാലാ
ആരാണു നീ...? 
എനിക്കറിയാം നീ ആരാണെന്ന് .. 
നീയൊരു മാലാഖ...

നജ നൌഫ
6 ബി 
ഗവ: മോഡൽ യു. പി. സ്കൂൾ 
അഞ്ചച്ചവിടി